നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരുക്ക്

മലപ്പുറം നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ പെരുവമ്പാടം സ്വദേശി പുളിക്കുന്നേൽ ജോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ( bee stung 10 injured )
തലക്കും നെഞ്ചിനുമുൾപ്പടെ തേനീച്ചയുടെ കുത്തേറ്റ ജോയി പാടത്ത് അവശനായി കിടക്കുന്നതു കണ്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രാവിലെ 10 മണിയോടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. പരുന്ത് കൂട് തകർത്തതാണ് തേനീച്ച ആക്രമിക്കാൻ കാരണമെന്നാണ് നിഗമനം.
Story Highlights: bee stung 10 injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here