Advertisement

അതിരപ്പിള്ളിയിലെ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി

April 24, 2023
2 minutes Read
Body of missing student found in Chalakudy River Athirappilly

തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14) മൃതദേഹം കിട്ടിയിരുന്നു.

വെറ്റിലപ്പാറയ്ക്ക് സമീപം ചക്ളായിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്.

Read Also: അമേരിക്കയിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തി

സീതി സാഹിബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്നലെ മരിച്ച ആദിൽഷാ. ആദിൽഷായുടെ അയൽക്കാരനാണ് തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അഞ്ചം​ഗ സംഘമാണ് കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്.

Story Highlights: Body of missing student found in Chalakudy River Athirappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top