മൂത്രനാളിയിലെ അണുബാധ തടയാം; നന്നായി വെള്ളം കുടിയ്ക്കുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ…

അസഹ്യമായ വേദനും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന അവസ്ഥയാണ് യുടിഐ അഥവാ മൂത്രനാളിയിലെ അണുബാധ. ഒരു തവണ യുടിഐ വന്നവര്‍ക്ക് വളരെ വേഗത്തില്‍ വീണ്ടും അടുത്ത അണുബാധയുണ്ടാകാമെന്ന റിസ്കുമുണ്ട്. യുടിഐയെക്കുറിച്ച് തുറന്ന് പറയാന്‍ പോലും മടിക്കുന്നവരുണ്ട്. അണുബാധ വരാതിരിക്കാന്‍ യൂറോളജിസ്റ്റുകള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം… (How To Prevent a UTI, Tips That Can Help)
മൂത്രം പിടിച്ചുവയ്ക്കാതിരിക്കുക
മൂത്രം അധികസമയം പിടിച്ചുവയ്ക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല. മൂത്രസഞ്ചി വല്ലാതെ നിറഞ്ഞ് ഭാരം തോന്നുന്നതുവരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളില്‍ മൂത്ര വിസര്‍ജനം നടത്തിയിരിക്കണം.
ധാരാളം വെള്ളം കുടിയ്ക്കുക
നന്നായി വെള്ളം കുടിയ്ക്കുന്നത് മൂത്രം വര്‍ധിപ്പിക്കുന്നതിനും കൃത്യമായ ഇടവേളകളില്‍ മൂത്ര വിസര്‍ജനം നടത്തുന്നതിനും ബാക്ടീരിയകള്‍ നീങ്ങുന്നതിനും സഹായിക്കുന്നു. ദിവസം കുറഞ്ഞത് ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്.
നന്നായി ശുചിത്വം പാലിക്കുക
ശുചിമുറികള്‍ ഉപയോഗിച്ചതിന് ശേഷം ശരീരത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും നന്നായി വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരികളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
വ്യക്തിശുചിത്വം പാലിക്കുക
ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും മൂത്രവിസര്‍ജനം നടത്താനും സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാനും മറക്കരുത്. ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക.
Story Highlights: How To Prevent a UTI, Tips That Can Help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here