Advertisement

വീണ്ടും മദ്യലഹരിയില്‍ മൂത്രമൊഴിച്ച് അതിക്രമം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരന്‍ അറസ്റ്റില്‍

April 25, 2023
3 minutes Read
Man arrested for peeing on co-passenger in New York-Delhi flight

മദ്യപിച്ച് വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചത്.(Man arrested for peeing on co-passenger in New York-Delhi flight)

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കിയതിന് ശേഷം യാത്രക്കാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാരുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു. കേസില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു.

യാത്രക്കാരനെക്കുറിച്ച് എയര്‍ലൈന്‍സ് സ്റ്റാഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ആക്ട് പ്രകാരം നിയമനടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മൂത്രമൊഴിച്ചെന്ന പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

Read Also: 169 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

നേരത്തെ ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യലഹരിയില്‍ വനിതാ യാത്രികയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം.

Story Highlights: Man arrested for peeing on co-passenger in New York-Delhi flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top