കേരളത്തിന്റെ റെയിൽ ഗതാഗത രംഗത്ത് വിസ്മയകരമായ മുന്നേറ്റമാണ് വന്ദേഭാരത്; പക്ഷേ സാധാരണക്കാർക്ക് അപ്രാപ്യം; എൻ.കെ പ്രേമചന്ദ്രൻ എംപി

വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. നിലവിലെ നിരക്കിൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ കഴിയില്ല. വന്ദേഭാരതിന് തിരൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ
ആവശ്യപ്പെട്ടു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിലെ യാത്രയ്ക്കിടെയായിരുന്നു എംപിയുടെ പ്രതികരണം.(Vandebharat ticket price is inaccessible to public NK Premachandran)
വന്ദേഭാരത് എക്സ്പ്രസിൽ നിശ്ചയിച്ചിട്ടുള്ള നിരക്ക് സാധാരണക്കാർക്കും ഇടത്തരക്കാർക്കും താങ്ങാൻ കഴിയുന്നതല്ല. ഇക്കാര്യം റെയിൽവേ ഘട്ടം ഘട്ടമായി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. അതിവേഗത യാത്രാസൗകര്യത്തിന്റെ ഗുണഫലം സാധാരണ സമൂഹത്തിന് കൂടി ലഭ്യമാകണമെന്നുണ്ടെങ്കിൽ നിലവിലുള്ള നിരക്ക് കുറേക്കൂടി ക്രമീകരിച്ചേ മതിയാകൂ. അധികം സ്റ്റോപ്പ് അനുവദിക്കുന്നത് ഗുണകരമല്ലെങ്കിലും ചെങ്ങന്നൂരും തിരൂരും അത്യാവശ്യമാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
Read Also: കമ്പനികൾ ഒത്തുകളിച്ചു; എഐ ക്യാമറ ടെൻഡർ ദുരൂഹമെന്ന് ആവർത്തിച്ച് വി.ഡി സതീശൻ
അതേസമയം വന്ദേഭാരത് എക്സ്പ്രസിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും എംപി കൂട്ടിച്ചേർത്തു. വന്ദേഭാരത് കേരളത്തിൻറെ റെയിൽ ഗതാഗത രംഗത്ത് വിസ്മയകരമായ മുന്നേറ്റം നടത്തുന്നതിൻറെ തുടക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: Vandebharat ticket price is inaccessible to public NK Premachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here