Advertisement

മദ്യപിച്ച് വാഹനമോടിക്കുന്നത് ആപത്ത് ക്ഷണിച്ചുവരുത്തും; മദ്യത്തിന്റെ സ്വാധീനം രക്തത്തില്‍ എത്രനേരം ഉണ്ടാകുമെന്ന് അറിയാം…

April 26, 2023
4 minutes Read
How long does alcohol stay in your system and when is it safe to drive?

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മളെല്ലാവരും എല്ലാ ദിവസവും പലയിടത്ത് നിന്നായി കേള്‍ക്കാറുണ്ട്. ആരോഗ്യത്തിന് ദോഷകരമെന്ന് അറിഞ്ഞിട്ടും മദ്യപാനം പൂര്‍ണമായി ഉപേക്ഷിക്കാന്‍ തയാറാകുന്നവര്‍ ചുരുക്കമാണ്. മദ്യപിച്ച് വാഹനമോടിക്കുക കൂടി ചെയ്താല്‍ അത് ആപത്തിനെ ക്ഷണിച്ചുവരുത്തലാകും. ബോധം മറയുന്ന രീതിയില്‍ മദ്യപിച്ചാലും ശരി ഡ്രൈവ് ചെയ്യുമെന്ന് വാശി പിടിക്കുന്നവരുണ്ട്. ഡ്രൈവിംഗ് ഉള്‍പ്പെടെ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങള്‍ മദ്യപിച്ച ശേഷം ചെയ്യാന്‍ വളരെ പ്രയാസമാണ്. സുരക്ഷിതത്വമുള്ള യാത്രകള്‍ക്കും ജീവിത്തിനുമായി മദ്യത്തിന്റെ സ്വാധീനം ശരീരത്തില്‍ എത്ര നേരം നിലനില്‍ക്കുമെന്ന് മനസിലാക്കാം. (How long does alcohol stay in your system and when is it safe to drive?)

മദ്യം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശനങ്ങള്‍ ദീര്‍ഘമായി നിലനില്‍ക്കുമെങ്കിലും പൂസ് എന്ന് സാധാരണ ഗതിയില്‍ വിളിക്കപ്പെടാറുള്ള അവസ്ഥ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മാറാറുണ്ട്. പല ഘടകങ്ങളാണ് മദ്യം ശരീരത്തിലുണ്ടാക്കുന്ന സ്വാധീനം എത്ര നേരം നീണ്ടുനില്‍ക്കുന്നുവെന്ന് തീരുമാനിക്കുക. കഴിച്ച മദ്യത്തിന്റെ അളവ്, മദ്യപിച്ച വ്യക്തിയുടെ പ്രായം, ലിംഗം, മെറ്റബോളിസം, കരളിന്റെ അവസ്ഥ, മാനസികാവസ്ഥ മുതലായ ഘടങ്ങള്‍. ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും.

Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

ഒരു യൂണിറ്റ് മദ്യത്തിന്റെ സ്വാധീനം ശരാശരി മനുഷ്യനില്‍ ഒരു മണിക്കൂര്‍ കൊണ്ടാണ് നഷ്ടപ്പെടുക. 10 മില്ലിലിറ്ററോ 8 ഗ്രാമോ ശുദ്ധമായ ആല്‍ക്കഹോളിനെയാണ് ഒരു യൂണിറ്റ് മദ്യം എന്ന് പറയുന്നത്. അത് ഓരോ മദ്യത്തിലും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് 25 എംഎല്‍ വിസ്‌കിയെ ഒരു യൂണിറ്റായി കാണാം. ഒരു വൈന്‍ ഗ്ലാസിലെ റെഡ് വൈന്‍ 2.3 യൂണിറ്റാണ്. 250 എംഎല്‍ വെള്ള വൈന്‍ 3.3 യൂണിറ്റാണ്. 250 എംഎല്‍ വെള്ള വൈനിന്റെ സ്വാധീനം നഷ്ടപ്പെടാന്‍ മൂന്ന് മണിക്കൂറോളം വേണ്ടിവരുമെന്ന് ചുരുക്കം.

നാം ഉറങ്ങിയാലോ കാപ്പിയോ ചായയോ കുടിച്ചാലോ കുളിച്ചാലോ ഒക്കെ വേഗത്തില്‍ മദ്യത്തിന്റെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കാമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ മദ്യത്തിന്റെ സ്വാധീനം വിടുന്നതിന്റെ വേഗത വര്‍ധിപ്പിക്കുന്നതായി ശാസ്ത്രീയ തെളിവുകളില്ല. പുറമേ അല്‍പം ഉന്മേഷം തോന്നിയാലും മദ്യപിച്ചതുകൊണ്ടുള്ള ഏകാഗ്രത നഷ്ടപ്പെടലും ശ്രദ്ധ ഇല്ലായ്മയും മറ്റും അവിടെ തന്നെ നില്‍ക്കും. അതിനാല്‍ മദ്യത്തിന്റെ സ്വാധീനം പൂര്‍ണമായി നഷ്ടപ്പെടാതെ വാഹനം ഓടിക്കുന്നത് തീര്‍ത്തും അപകടകരമാണ്.

Story Highlights: How long does alcohol stay in your system and when is it safe to drive?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top