Advertisement

ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ്; തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി ലോട്ടറി കച്ചവടക്കാരന്‍

April 26, 2023
2 minutes Read
lottery scam in malappuram

ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം കാളികാവിലെ ലോട്ടറി കച്ചവടക്കാരനായ രത്‌നാകരനാണ് തട്ടിപ്പിനിരയായത്. കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ടിക്കറ്റിലാണ് തിരുത്ത് നടത്തിയത്. 9848 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക് 500 രൂപ സമ്മാനത്തുകയുണ്ട്. എന്നാല്‍ 9843 എന്ന നമ്പറില്‍ അവസാനിക്കുന്ന നാലുടിക്കറ്റുകളില്‍ അവസാന അക്കമായ 3 നെ എട്ട് ആക്കിയാണ് തട്ടിപ്പു നടത്തിയത്. (lottery scam in malappuram)

പണം കൊടുത്തു വാങ്ങിയ നാലു ടിക്കറ്റുകളുമായി ഏജന്റിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. വളാഞ്ചേരി സ്വദേശിയായ ലോട്ടറിക്കച്ചവടക്കാരന്‍ മൂന്ന് വര്‍ഷമായി വാണിയമ്പലത്ത് താമസിച്ച് കച്ചവടം നടത്തുകയാണ്.

Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

രത്‌നാകരന്റെ പരാതിയില്‍ കാളികാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയില്‍ മറ്റാരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

Story Highlights: lottery scam in malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top