രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള മെഡിക്കൽ കോളേജുകൾക്കൊപ്പമാവും പുതിയ നഴ്സിംഗ് കോളജുകൾ. കോളജുകൾക് 10 കോടി രൂപ വീതം അനുവദിക്കും.
157 മെഡിക്കൽ കോളജുകളിൽ ഒന്നുപോലും കേരളത്തിന് ഇല്ല. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളജുകൾ അനുവദിച്ചത്. ഉത്തർപ്രദേശിൽ 27 ഉം രാജസ്ഥാനിൽ 23ഉം മധ്യപ്രദേശിൽ 14 നഴ്സിംഗ് കോളേജുകൾക്കും അനുമതി നൽകി. തമിഴ്നാടിനും പശ്ചിമബംഗാളിനും 11 വീതം നഴ്സിംഗ് കോളജുകൾ വീതം ലഭിക്കും. കേരളത്തോടൊപ്പം തെലങ്കാന, ഡൽഹി, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾക്കും നഴ്സിംഗ് കോളജ് അനുവദിച്ചില്ല.
Story Highlights: new nursing colleges kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here