ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ചാട്ടയടി; സർക്കാർ കോളജിലെ 9 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

തമിഴ്നാട്ടിലെ സർക്കാർ കോളജിൽ 9 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാലാണ് നടപടി. തിരുവണ്ണാമലൈ അരിജ്ഞർ അണ്ണാ ഗവർണമെന്റ് ആർട്‌സ് കോളജിലെ സീനിയർ വിദ്യാർത്ഥികളെ ക്ലാസിൽ കയറുന്നതിൽ ഒരു മാസത്തേക്ക് വിലക്കി അധികൃതർ ഉത്തരവിറക്കി.
ഹോസ്റ്റലിൽ വച്ച് ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർത്ഥികളെയാണ് വിലക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂനിയർ വിദ്യാർത്ഥികളെ ചാട്ട ഉപയോഗിച്ച് സീനിയർ വിദ്യാർത്ഥികൾ തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ ആന്റി റാഗിങ് സെൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സീനിയർ വിദ്യാർത്ഥികളെ സസ്പൻഡ് ചെയ്യുകയായിരുന്നു. ഇവർക്ക് ക്ലാസിൽ കയറുന്നതിനൊപ്പം ഹോസ്റ്റലിൽ കയറുന്നതിനും വിലക്കുണ്ട്.
Story Highlights: ragging 9 student suspension tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here