Advertisement

സി.പി.ഐ.എം ധർമ്മടം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.ശശി നിര്യാതനായി

April 28, 2023
2 minutes Read

സി.പി.ഐഎം ധർമ്മടം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും ധർമ്മടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സഖാവ് കെ.ശശി (65) നിര്യാതനായി. 2010 മുതൽ 2018 വരെ ധർമ്മടം സാത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു. തലശേരി സഹകരണ ആശുപത്രി ഡയറക്ടറാണ്.
മത്സ്യ തൊഴിലാളി യൂണിയൻ CITU പിണറായി ഏരിയാ പ്രസിഡന്റായി പ്രവൃത്തിക്കുന്നു. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറിയായി ദീർഘകാലം പ്രവൃത്തിക്കുകയുണ്ടായി. ധർമ്മടം ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം ഫോർമാനായി ജോലിയിൽ നിന്ന് വിരമിച്ചു. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്.

Read Also: ഹൃദയാഘാതം; മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി

സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പന്തക്കക്കപ്പാറ പൊതു ശ്മശാനത്തിൽ നടക്കും.
വൈകീട്ട് 3 മണി മുതൽ 5 മണി വരെ ധർമ്മടം സൗത്ത് മേഖലയിൽ ഹർത്താൽ ആചരിക്കും. വൈകീട്ട് 6 മണിക്ക് മീത്തലെ പീടികയിൽ സർവ്വകക്ഷി അനുശോചന യോഗം ചേരും.

Story Highlights: CPIM Dharmadam South Local Committee Member K. Sasi Passed Away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top