വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ സമുദ്ര ടൂറിസം വിസ ഏർപ്പെടുത്തിയേക്കും

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ സമുദ്ര ടൂറിസം വിസ വിതരണം ചെയ്യാൻ ആലോചിക്കുന്നു. വിനോദ സഞ്ചാര രംഗത്ത് നടപ്പിലാക്കുന്ന വൻകിട പദ്ധതികളിലൊന്നാണ് സൗദി റെഡ് സീ പദ്ധതി. ഇത് സംബന്ധിച്ച് റെഡ് സീ അതോറിറ്റിയുമായി ആലോചന തുടങ്ങിയതായും അധികൃതർ പറഞ്ഞു. ( Saudi Arabia may introduce maritime tourism visa ).
സൗദി അറേബ്യയിൽ വിനോദ സഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് സമുദ്ര ടൂറിസം വിസ ഏർപ്പെടുത്താൻ ആലോചിക്കുന്നത്. ചെങ്കടൽ തീരത്തെ പ്രകൃതി ഭംഗിയും സമുദ്ര സഞ്ചാരവും ഉൾപ്പെടുത്തി വിപുലമായ പദ്ധതിയാണ് വിനോദ സഞ്ചാര മേഖലയിൽ നടപ്പിലാക്കുന്നത്.
Read Also: സൗദി അറേബ്യയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും; പലയിടത്തും ഗതാഗതം തടസപ്പെട്ടു
വിവിധ തരം വിസകൾ സൗദി അറേബ്യ വിതരണം ചെയ്യുന്നുണ്ടെങ്കിലും സമുദ്ര ടൂറിസത്തിന് പ്രാമുഖ്യം നൽകുന്ന വിസകൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. 2030 ആകുന്നതോടെ സൗദിയിൽ വർഷം 10 കോടി വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗം കൂടിയാണ് സമുദ്ര ടൂറിസം വിസ എന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Highlights: Saudi Arabia may introduce maritime tourism visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here