തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍ പൂര ലഹരിയിലേക്ക്. പൂരത്തിന്റെ ഭാഗമായ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകിട്ട് 7 ന് തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തുടർന്ന് പാറമേക്കാവും വെടിക്കെട്ട് നടത്തും. സാമ്പിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽ പൂരം എന്നിവയ്ക്കായി 2,000 കിലോ വീതം കരിമരുന്ന് പൊട്ടിക്കാനാണ് അനുമതിയുള്ളത്. Thrissur Pooram Sample Fireworks Today
ഓലപ്പടക്കം, ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയാണ് വെടിക്കെട്ടിനായി ഉപയോഗിക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദര്‍ശനങ്ങള്‍ക്കും ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് ശേഷമാണ് ചമയ പ്രദര്‍ശനം. പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ ഘോഷയാത്രയും ഇന്ന് നടക്കും.
സാമ്പിൾ വെടിക്കെട്ടിന്റെ ഭാഗമായി വെള്ളിയാഴ്ച മൂന്നു മുതൽ റൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുകയില്ല. രാവിലെ മുതൽ തന്നെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരിക്കും.
Story Highlights: Thrissur Pooram Sample Fireworks Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here