അനുയോജ്യമായ സ്ഥത്തെത്തിയ ശേഷം അരിക്കൊമ്പനെ മയക്കുവെടിവയ്‌ക്കും; ദൗത്യസംഘത്തലവൻ

അരിക്കൊമ്പൻ ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെയാണെന്ന് ദൗത്യസംഘത്തലവൻ ഡോ അരുൺ സക്കറിയ. അനുയോജ്യമായ സ്ഥത്തെത്തിയ ശേഷം മയക്കുവെടിവയ്‌ക്കും. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദൗത്യസംഘത്തലവൻ ട്വന്റിഫോറിനോട് പറഞ്ഞു.(Dr Arun Zakkariya about arikkomban mission day 2)
ശ്രമകരമായ ദൗത്യമെന്ന് സിഎസ്എഫ് വ്യകത്മാക്കി. ഒരു മണിക്കൂർ കൊണ്ട് അരിക്കൊമ്പന്റെ പൊസിഷൻ അറിയാനാകുമെന്ന് സിഎസ്എഫ്. പൂർണമായും ആന നിരീക്ഷണത്തിലല്ലെന്നും കണ്ടെത്തനാകുമെന്നും ആർ എസ് അരുൺ പറഞ്ഞു. അരിക്കൊമ്പൻ 3 മണിക്ക് മുമ്പ് ദൗത്യ മേഖലയിലെത്തിയാൽ മയക്കുവെടിവയ്ക്കുമെന്നും സിഎസ്എഫ് വ്യക്തമാക്കി.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് രാവിലെ 8ന് പുനരാരംഭിക്കും. അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന. ദൗത്യം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ സിമെന്റ് പാലത്തിലോ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. ചിന്നക്കനാലിലും ശാന്തപാറയിലെ മൂന്ന് വാർഡുകളിലും നിരോധനാജ്ഞയാണ്.
Story Highlights: Dr Arun Zakkariya about arikkomban mission day 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here