എന്തുകൊണ്ടാണ് മോദി ഗുസ്തി താരങ്ങളോട് സംസാരിക്കാത്തത്?; താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗുസ്തി താരങ്ങങ്ങളുടെ സമരപ്പന്തലിലെത്തിയ പ്രിയങ്ക ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരുമായി ചര്‍ച്ച നടത്തി. പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.(Priyanka gandhi meets wrestlers at jantar mantar)
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
റസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സര്‍ക്കാര്‍ എന്തിനാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഗുസ്തി താരങ്ങളോട് സംസാരിക്കാത്തത്? ഗുസ്തി താരങ്ങള്‍ മത്സരങ്ങളില്‍ വിജയം നേടുമ്പോള്‍ അവരില്‍ നാം അഭിമാനം കൊള്ളുന്നു.
എന്നാല്‍ അതേ ഗുസ്തി താരങ്ങള്‍ ഇന്ന് നീതിയ്ക്ക് വേണ്ടി തെരുവിലാണ്. സര്‍ക്കാര്‍ എന്തിനാണ് ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നത്. രാജ്യം താരങ്ങൾക്കൊപ്പമുണ്ട്. ഒരുമിച്ച് നിന്ന് അനീതിയ്‌ക്കെതിരേ പോരാടുന്ന ഗുസ്തി താരങ്ങളില്‍ എനിക്ക് ഏറെ അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Story Highlights: Priyanka gandhi meets wrestlers at jantar mantar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here