Advertisement

കറുത്ത ഷർട്ട് ഊരി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കാണിച്ചു; രണ്ട് പേർക്കെതിരെ കേസ്

April 30, 2023
2 minutes Read
black flag protest against cm pinarayi vijayan Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞ് പോവുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. കറുത്ത ഷർട്ട് ഊരി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കാണിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പരിപാടിയിൽ സംസാരിച്ചത് കേരളത്തെ ഇകഴ്ത്തി കാണിക്കുന്ന രീതിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ പരിപാടിയിൽ ആണെങ്കിൽപോലും പ്രധാനമന്ത്രി വസ്തുതാപരമായി അല്ലെ സംസാരിക്കേണ്ടത്. രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തു വസ്തുതയ്ക്ക് നിരക്കാത്തത് പ്രധാനമന്ത്രി പറയുമ്പോ അത് ജനങ്ങൾ എങ്ങനെ എടുക്കും എന്നെങ്കിലും ആലോചിക്കണ്ടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Read Also: പ്രധാനമന്ത്രി രാഷ്ട്രീയ പരിപാടിയിൽ സംസാരിച്ചത് കേരളത്തെ ഇകഴ്ത്തിക്കൊണ്ട്; വിമർശനവുമായി മുഖ്യമന്ത്രി പിണറായി

പ്രധാനമന്ത്രി കേരളത്തിൽ വന്ന് രണ്ട് ഇടത്താണ് സംസാരിച്ചത്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു പ്രധാനമന്ത്രി സംസാരിച്ചത് സത്യമായ കാര്യങ്ങളായിരുന്നു. കേരളം രാജ്യത്തിന് മാതൃകയാണ് എന്നായിരുന്നു ഔദ്യോഗിക പരിപാടിയിൽ മോദി പറഞ്ഞത്. എന്നാൽ രാഷ്ട്രീയ പരിപാടിയിൽ എന്തൊക്കെ അവാസ്തവമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പ്രധാനമന്ത്രിയെ ജനങ്ങൾ ശ്രദ്ധിക്കില്ലേ.

കഴിഞ്ഞ 7 വർഷത്തിനിടെ 7 ലക്ഷം തൊഴിലാണ് പി.എസ്.സി വഴി നൽകിയത്. ഇത് യു.പി.എസ്.സിയേക്കൾ കൂടുതലാണ്. ഒരു കോടി തൊഴിൽ നൽകും എന്ന് ബിജെപി വാഗ്ദാനം ചെയ്തത് പ്രധനമന്ത്രി ഓർക്കണം. വേറെ ചില വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. ഇത്തരം വാഗ്ദാനങ്ങളിലൂടെയാണ് ബിജെപി അധികാരത്തിൽ വന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ തന്നെ കൈയ്യൊഴിയുകയാണെന്നും സർക്കാരിന്റെ കയ്യിൽ സ്ഥാപനങ്ങൾ ഉണ്ടെങ്കിലല്ലേ തൊഴിൽ നൽകാൻ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Story Highlights: black flag protest against cm pinarayi vijayan Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top