Advertisement

വിവാദത്തിന്റെ പുകമറ സൃഷ്ടിച്ച് എ ഐ ക്യാമറ പദ്ധതി തടയാന്‍ ശ്രമം; വിമര്‍ശനവുമായി മുഖ്യമന്ത്രി

April 30, 2023
3 minutes Read
pinarayi-vijayan-says-action-against-who-throw-garbage-in-public-place

വിവാദത്തിന്റെ പുകമറ സൃഷ്ടിച്ച് എ.ഐ ക്യാമറ പദ്ധതിയ്ക്ക് തടയിടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം റോഡ് അപകടം കുറയ്ക്കാന്‍ പദ്ധതി നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എഐ ക്യാമറ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആക്ഷേപത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പദ്ധതിയെ ന്യായീകരിച്ച മുഖ്യമന്ത്രി എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തി. (CM pinarayi vijayan criticizes allegations against ai camera)

അതിനിടെയാണ് വിവാദ ബന്ധങ്ങള്‍ സമ്മതിച്ചു ട്രോയിസ് ഇന്‍ഫോടെക് മേധാവി ടി.ജിതേഷ് രംഗത്തെത്തിയത്. SRIT,ഊരാളുങ്കല്‍ എന്നീ കമ്പനികളുമായി ബന്ധമുണ്ടായിരുന്നു.ഊരാളുങ്കലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.UlCCS -SRIT സംയുക്ത കമ്പനിയുടെ ഡയറക്ടറുമായിരുന്നു.SRIT യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നുവെന്ന് ജിതേഷ് അറിയിച്ചു.എന്നാല്‍ നിലവില്‍ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ലെന്നും വിശദീകരണം.സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് SRIT യുമായി സഹകരിക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

എഐ ക്യാമറയ്ക്കു സാങ്കേതിക സഹായം നല്‍കുന്നത് ട്രോയിസ് കമ്പനി എന്നായിരുന്നു SRIT അറിയിച്ചിരുന്നത്. കേരളത്തില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും കെല്‍ട്രോണിനെതിരായ ആക്ഷേപം അന്വേഷിക്കുന്നത്. ടെന്‍ഡര്‍ ഡോകുമെന്റ് പ്രകാരമാണ് ഉപകരാറുകള്‍ നല്‍കിയതെന്നും ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ ?ഗതിയില്‍ ഉപകരാറുകള്‍ നല്‍കുന്നത് ഗതാഗത വകുപ്പിനെ അറിയിക്കേണ്ടതില്ല. സേഫ് കേരളയില്‍ നല്ല മുന്നേറ്റം കേരളത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം നിയമ ലംഘനങ്ങളുടെ കുറവ് ഏഴ് ദിവസം കൊണ്ട് ഉണ്ടായെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. എ.ഐ ക്യാമറാ വിവാദത്തില്‍ കെല്‍ട്രോണിന്റെ വാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. ഫെസിലിറ്റി മാനേജ്‌മെന്റിനായി 81 കോടി രൂപ മാറ്റിയെന്ന കെല്‍ട്രോണ്‍ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരു ക്യാമറയ്ക്ക് 4 ലക്ഷം രൂപ ചിലവായെന്ന വാദവും തെറ്റെന്ന് രേഖകള്‍ തെളിയിക്കുന്നു.

ക്യാമറ പദ്ധതിക്കായി 232 കോടി രൂപ ചെലവായെന്ന സര്‍ക്കാര്‍ വാദവും പൊളിയുകയാണ്. സേഫ് കേരളയുടെ ഈ പദ്ധതിക്കായി 151 കോടി മാത്രമാണ് ചെലവായതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. 151 കോടിക്ക് പുറമേ 81 കോടി രൂപ കുടി ഫെസിലിറ്റി മാനേജ്‌മെന്റിന് മാറ്റി എന്നായിരുന്നു കെല്‍ട്രോണ്‍ നിലപാട്. എന്നാല്‍ ഫെസിലിറ്റി മാനേജ്‌മെന്റ് ഉള്‍പ്പെടെയാണ് 151 കോടിക്ക് എസ്ആര്‍ഐ റ്റിക്ക് കരാര്‍ നല്‍കിയത്. കണ്‍ട്രോള്‍ റൂം സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കിയതും ഇതേ 151 കോടി രൂപയില്‍ നിന്നാണ്. ഇതില്‍നിന്നുള്ള ലാഭത്തിന്റെ 60% പ്രസാഡിയോക്കെന്നും കരാറില്‍ പറയുന്നു.

Story Highlights: CM pinarayi vijayan criticizes allegations against ai camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top