രാജ്യത്തിന് അഭിമാനം; സുല്‍ത്താന്‍ നെയാദിയുടെ ബഹിരാകാശ യാത്രയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

അറബ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്ത സുല്‍ത്താന്‍ അല്‍ നെയാദിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കിയ നെയാദിയുടെ ബഹിരാകാശ ദൗത്യം യുഎഇയുടെ മികവ് ചൂണ്ടിക്കാട്ടുന്നതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാന്‍ പറഞ്ഞു.(UAE President congratulates Sultan Neyadi on his space walk)
ബഹിരാകാശ പര്യവേക്ഷണത്തിനും ശാസ്ത്രലോകത്തിനും യുഎഇ സംഭാവനകള്‍ നല്‍കുന്നത് ഇനിയും തുടരും. രാജ്യത്തിന്റെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍, ചൊവ്വാ ദൗത്യമായ ഹോപ് പ്രോബ്, എന്നിവയെല്ലാം രാജ്യത്തിന്റെ മികവുയര്‍ത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭിന്നതകളില്‍ നിന്ന് അകന്നുനില്‍ക്കാനും തീരുമാനിച്ചാല്‍ അറബികള്‍ കൂടുതല്‍ സര്‍ഗാത്മകതയുള്ളവരായി തീരും. മൂന്ന് വര്‍ഷത്തെ തീവ്രപരിശീലനത്തിന് ശേഷമുള്ള ബഹിരാകാശ ദൗത്യം അഭിമാനത്തോടെയാണ് രാജ്യം കണ്ടത് എന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു,
ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക്ക് നടത്തുന്ന പത്താമത്തെ രാജ്യമായി മാറിയിരിക്കുയാണ് യുഎഇ. സ്പേസ് വാക്കിന് നേതൃത്വം നല്‍കുന്ന സ്റ്റീഫന്‍ ബോവനൊപ്പമായിരുന്നു നെയാദിയുടെ സ്പേസ്ബ വാക്ക്. ബഹിരാകാശ നിലയത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ച കമ്യൂണിക്കേഷന്‍ ഹാര്‍ഡ്വെയര്‍ മാറ്റിസ്ഥാപിക്കുകയും അതോടൊപ്പം സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതുമുള്‍പ്പെടെയുളള പ്രവൃത്തികളില്‍ നയാദി പങ്കാളിയായി.
Read Also: ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിയുടെ ഒന്നാം ഉപഭരണാധികാരി
ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജനെന്നതിന് പുറമേ ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തമില്ലാത്ത രാജ്യത്ത് നിന്ന് ഒരാള്‍ ആദ്യമായി സ്പേസ് വാക്ക് നടത്തിയെന്ന റെക്കോര്‍ഡും അല്‍ നെയാദി സ്വന്തമാക്കി.
Story Highlights: UAE President congratulates Sultan Neyadi on his space walk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here