ഹേസൽവുഡ് തിരികെയെത്തി; ലക്നൗവിനെതിരെ ബാംഗ്ലൂർ ബാറ്റ് ചെയ്യും

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ് ബാറ്റ് ചെയ്യും. പരുക്ക് പൂർണമായി മാറിയ ഫാഫ് ഡുപ്ലെസി വീണ്ടും ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.
മൂന്ന് മാറ്റങ്ങളാണ് ആർസിബിയിലുള്ളത്. പരുക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസൽവുഡും ഷഹബാസ് അഹ്‌മദിനു പകരം അനുജ് റാവത്തും കളിക്കും. വൈശാഖ് വിജയകുമാറിനു പകരം കരൺ ശർമ കളിക്കും. ലക്നൗവിൽ ആവേശ് ഖാനു പകരം കൃഷ്ണപ്പ ഗൗതം കളിക്കും.
ടീമുകൾ:
Royal Challengers Bangalore: Virat Kohli, Faf du Plessis, Anuj Rawat, Glenn Maxwell, Mahipal Lomror, Dinesh Karthik, Suyash Prabhudessai, Wanindu Hasaranga, Karn Sharma, Mohammed Siraj, Josh Hazlewood
Lucknow Super Giants : KL Rahul, Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran, Krishnappa Gowtham, Ravi Bishnoi, Naveen-ul-Haq, Amit Mishra, Yash Thakur
Story Highlights: RCB LSG ipl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here