Advertisement

ആർസിബി ഇന്നിംഗ്സിനിടെ മഴ; കളി തടസപ്പെട്ടു

May 1, 2023
7 minutes Read
rcb lsg rain play

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ മഴ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്നിംഗ്സിനിടെയാണ് മഴ പെയ്തത്. 16ആം ഓവർ ആരംഭിച്ചപ്പോൾ തന്നെ ചാറ്റൽ മഴ ആരംഭിച്ചു. ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിനു ശേഷം അമ്പയർമാർ കളി നിർത്താൻ നിർദ്ദേശം നൽകി. നിലവിൽ പിച്ച് മൂടിയിരിക്കുകയാണ്. മഴയിൽ പിരിയുമ്പോൾ ബാംഗ്ലൂർ 15.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 93 റൺസ് നേടിയിട്ടുണ്ട്. ഫാഫ് ഡുപ്ലെസി (40), ദിനേശ് കാർത്തിക് (1) എന്നിവരാണ് ക്രീസിൽ. (rcb lsg rain play)

മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനു പരുക്ക്. ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ രാഹുൽ കളത്തിൽ നിന്ന് മടങ്ങി. മത്സരത്തിൻ്റെ പവർ പ്ലേ അവസാനിക്കുമ്പോൾ ബാംഗ്ലൂർ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് നേടിയിട്ടുണ്ട്.

Read Also: കെഎൽ രാഹുൽ പരുക്കേറ്റ് മടങ്ങി; ലക്നൗവിന് തിരിച്ചടി

മത്സരത്തിൽ, സ്റ്റോയിനിസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിയുടെ ഷോട്ട് ബൗണ്ടറിയിലെത്തുന്നത് തടയാൻ ഓടുന്നതിനിടെ രാഹുൽ വേദനയോടെ നിലത്തേക്ക് വീഴുകയായിരുന്നു. താരത്തിൻ്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല.

പരുക്ക് പൂർണമായി മാറിയ ഫാഫ് ഡുപ്ലെസി വീണ്ടും ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.

മൂന്ന് മാറ്റങ്ങളാണ് ആർസിബിയിലുള്ളത്. പരുക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസൽവുഡും ഷഹബാസ് അഹ്‌മദിനു പകരം അനുജ് റാവത്തും കളിക്കും. വൈശാഖ് വിജയകുമാറിനു പകരം കരൺ ശർമ കളിക്കും. ലക്നൗവിൽ ആവേശ് ഖാനു പകരം കൃഷ്ണപ്പ ഗൗതം കളിക്കും.

ടീമുകൾ:

Royal Challengers Bangalore: Virat Kohli, Faf du Plessis, Anuj Rawat, Glenn Maxwell, Mahipal Lomror, Dinesh Karthik, Suyash Prabhudessai, Wanindu Hasaranga, Karn Sharma, Mohammed Siraj, Josh Hazlewood

Lucknow Super Giants : KL Rahul, Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran, Krishnappa Gowtham, Ravi Bishnoi, Naveen-ul-Haq, Amit Mishra, Yash Thakur

Story Highlights: rcb lsg ipl rain stops play

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top