പൂരത്തിന് എഴുന്നള്ളാന്‍ ദിനോസറുകളും, ഹോളിവുഡ് താരങ്ങളും: ചിത്രങ്ങൾ വൈറല്‍

ദിനോസറുകള്‍ പങ്കെടുക്കുന്ന തൃശൂര്‍ പൂരത്തിന്റെ ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളാണ് ഇത്. പൂരനഗരിയിലെല്ലാം കറങ്ങി കറങ്ങി നടക്കുന്ന ദിനോസറുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.(Thrissur pooram where dinosaurs participate images goes viral)
ദിനോസറുകൾ വാഴുന്ന ഒരു പാരലല്‍ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കിട്ടത്. ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍. ചിത്രങ്ങളിൽ വിൽ സ്മിത്ത്, വണ്ടര്‍ വുമണ്‍, തുടങ്ങിയ ഹോളിവുഡ് താരങ്ങളും കേരള വേഷത്തില്‍ അണിനിരക്കുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അതേസമയം തൃശൂർ പൂരം വെടിക്കെട്ട് ഉടൻ നടക്കും. മനം നിറച്ച തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ. ആദ്യം തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തുന്നത്. തിരുവമ്പാടിക്ക് ശേഷമായിരിക്കും പാറമേക്കാവിന്റെ വെടിക്കെട്ട് നടക്കുക.
Story Highlights: Thrissur pooram where dinosaurs participate images goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here