Advertisement

ഗുണ്ടാ നേതാവ് ടില്ലു താജ്പുരിയ കൊലപ്പെട്ടു; സംഭവം തിഹാര്‍ ജയിലില്‍ വെച്ച്

May 2, 2023
3 minutes Read
Gangster Tillu Tajpuriya killed in gang war inside Delhi's tihar jail

തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് കൊലപ്പെട്ടു. ഡല്‍ഹി രോഹിണി കോടതി വെടിവെയ്പ്പ് കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ ടില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. തിഹാര്‍ മണ്ഡോളി ജയിലില്‍ വച്ചായിരുന്നു സംഭവം. ( Gangster Tillu Tajpuriya killed in gang war inside Delhi’s tihar jail ).

Read Also: കാലുതിരുമാന്‍ പരിചാരകര്‍, ഫൈവ് സ്റ്റാര്‍ പരിചരണം; തിഹാര്‍ ജയിലില്‍ നിന്നും സത്യേന്ദ്ര ജെയിന്റെ വിഡിയോ പുറത്ത്

ടില്ലു താജ്പുരിയെ മറ്റൊരു ഗുണ്ടാ സംഘാംഗമായ യോഗേഷ് എന്ന തുണ്ട, ദീപത് ടീറ്റര്‍ എന്നിവരാണ് ആക്രമിച്ചത്. കമ്പി വടികൊണ്ട് ടില്ലു താജ്പുരിയെ ഇരുവരും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ താജ്പുരിയയെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടെ താജ്പുരിയയെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം താജ്പുരിയ അബോധാവസ്ഥയില്‍ ആയിരുന്നു എന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Gangster Tillu Tajpuriya killed in gang war inside Delhi’s tihar jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top