Advertisement

സൗദിയുടെ പച്ചപ്പ് ആസ്വദിക്കാൻ മെസി എത്തി; ഇത്തവണ എത്തിയത് കുടുംബത്തോടൊപ്പം

May 2, 2023
2 minutes Read
messi-visits-saudi-arabia

സൗദി അറേബ്യ സന്ദർശിച്ച് അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസി. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് മെസിയും കുടുംബവും രാജ്യ സന്ദർശനത്തിനെത്തിയത്.മെസിയുടേയും കുടുംബത്തിന്റേയും സൗദി സന്ദർശനത്തിന്റെ ചിത്രങ്ങൾ അർജന്റീന ഫുട്ബോൾ ടീമും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.(Messi visits saudi arabia)

ഒരു വർഷം മുമ്പുള്ള സന്ദർശനത്തിൽ മെസി ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു..സൗദിയിലേയ്ക്ക്‌ എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് മെസി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു. ‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? സാധിക്കുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു’എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

മെസിയെയും കുടുംബത്തിനെയും സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം അംബാസഡർ പറഞ്ഞു. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസിയെ ടൂറിസം ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.

Story Highlights: Messi visits saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top