ജിഎസ്ടി സമാഹരണത്തിൽ രാജ്യത്ത് എപ്രിലിൽ റെക്കോർഡ് വരുമാനം

ജിഎസ്ടി സമാഹരണത്തിൽ രാജ്യത്ത് എപ്രിലിൽ റെക്കോർഡ് വരുമാനം. 1.87 ലക്ഷം കോടി രൂപയാണ് ഏപ്രിലിൽ പിരിഞ്ഞുകിട്ടിയതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2022 ഏപ്രിലിലെ 1.67 ലക്ഷം കോടി രൂപയായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. ( Record GST collections in April INDIA ).
Read Also: ‘ജിഎസ്ടി നഷ്ടപരിഹാരം കിട്ടാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട്’; വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍
അതിനേക്കാള്‍ 19,495 കോടി രൂപ (12 ശതമാനം) അധികമാണ് കഴിഞ്ഞമാസം ലഭിച്ചത്. ഏപ്രിലിലെ മൊത്തം സമാഹരണത്തില്‍ 38,440 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ്. സംസ്ഥാന ജി.എസ്.ടിയായി 47,412 കോടി രൂപയും സംയോജിത (ഇന്റഗ്രേറ്റഡ്) ജി.എസ്.ടിയായി 89,158 കോടി രൂപയും ലഭിച്ചു. സെസ് ഇനത്തില്‍ 12,025 കോടി രൂപയും പിരിച്ചത്. കേരളത്തിന്റെ വിഹിതമായ് പിരിഞ്ഞത് 3010 കോടി ആണ്.
2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപയായിരുന്നു.
Story Highlights: Record GST collections in April INDIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here