സമ്മതമില്ലാതെ ശാരീരിക ബന്ധം വിഡിയോയില്‍ പകര്‍ത്തല്‍ ഉള്‍പ്പെടെ തടയുക ലക്ഷ്യം; ‘ഫോട്ടോ ഒളിഞ്ഞുനോട്ടം’ തടയാന്‍ ജപ്പാനില്‍ നിയമം വരുന്നു

ലൈംഗികമായ ഉള്ളടക്കമുള്ള ചിത്രങ്ങളും വിഡിയോകളും അനുവാദമില്ലാതെ എടുക്കുന്നതിനെതിരെ ജപ്പാനില്‍ ആദ്യമായി നിയമം വരുന്നു. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നതിനും അനുവാദമില്ലാതെ സ്ത്രീകളുടെ പാവാടയ്ക്ക് കീഴെ കാണുന്ന വിധത്തില്‍ ഫോട്ടോ എടുക്കുന്നതും തടഞ്ഞുകൊണ്ടുളള ബില്ലാണ് ജപ്പാനിലെ നിയമനിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫോട്ടോ ഒളിഞ്ഞുനോട്ടം’ (photo voyeursim) നിരോധിക്കുകയാണ് ഈ ബില്ലിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. (Japan to ban upskirting in sweeping sex crime reforms)
ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട ജാപ്പനീസ് നിയമങ്ങള്‍ വിപുലീകരിക്കുന്നതിന്റേയും കൂടുതല്‍ വിശാലമായി നിര്‍വചിക്കുന്നതിന്റേയും ഭാഗമായാണ് പുതിയ ബില്‍. ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ആലോചനകളും ഈ ഘട്ടത്തില്‍ നടക്കുന്നുണ്ട്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
സമ്മതമില്ലാതെ ഒരാളുടെ ലൈംഗികാവയവത്തിന്റെ ഫോട്ടോ എടുക്കുന്നതും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും കൈവശം വയ്ക്കുന്നതും ബില്‍ നിരോധിക്കുന്നു. വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ചിത്രങ്ങള്‍ ലൈംഗികച്ചുവയോടെ വ്യാഖ്യാനിക്കുന്നതും അവയില്‍ കൃത്രിമത്വം കാണിക്കുന്നതും നിയമം കുറ്റകരമായി കാണും. നീതികരിക്കാനാകുന്ന വ്യക്തമായ കാരണമില്ലാതെ കുട്ടികളുടെ വിഡിയോകളും ഫോട്ടോകളും ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെടുന്ന തരത്തില്‍ എടുക്കുന്നതും നിയമം കര്‍ശനമായി വിലക്കുന്നു.
ജപ്പാനിലെ കുട്ടി മോഡലുകളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലൈംഗികമായ പ്രകോപനം ഉണ്ടാക്കുന്ന വിധത്തില്‍ ചിത്രീകരിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കായിക താരങ്ങളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ബില്ലിന് നിയമനിര്‍മാതാക്കള്‍ രൂപം നല്‍കുന്നത്. മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ മൂന്ന് മില്യണ്‍ ജാപ്പനീസ് യെന്‍ പിഴയോ ശിക്ഷ നല്‍കും.
Story Highlights: Japan to ban upskirting in sweeping sex crime reforms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here