204 കോടി വിലയുള്ള നെക്ലേസില്‍ തിളങ്ങി പ്രിയങ്ക; മെറ്റ് ഗാലയിൽ ചർച്ചയായി തൈ ഹൈ സ്ലിറ്റ് ഗൗണും

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിൽ ഒന്നായ മെറ്റ് ഗാലയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്ര ധരിച്ച ഗൗണിന്റെ പ്രത്യേകതകളാണ് ചർച്ചയായതെങ്കിൽ ഇപ്പോൾ താരം പ്രിയങ്കയുടെ നെക്ലേസാണ്.
ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. തൈ ഹൈ സ്ലിറ്റ് ബ്ലാക്ക് ഗൗണിനൊപ്പം ഡയമണ്ട് നെക്ലേസും കമ്മലുമായിരുന്നു പ്രിയങ്കയുടെ ആഭരണം. ഇനി നെക്ലേസിന്റെ വില കേട്ടാൽ ആരും അമ്പരന്നു പോകും.ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബുൾഗരിയുടെ 11.6 കാരറ്റ് ഡയമണ്ട് നെക്ലേസാണ് താരം അണിഞ്ഞത്. ഏകദേശം 25 മില്യൺ ഡോളറാണത്രേ ഈ നെക്ലേസിന്റെ വില. അതായത് 204 കോടിയോളം രൂപ.
മെറ്റ് ഗാലയ്ക്കു ശേഷം പ്രിയങ്കയുടെ ഈ നെക്ലേസ് ലേലത്തിന് വെക്കാനാണ് തീരുമാനം എന്നതാണ്. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ എത്തിയത്.
അതേസമയം ബോളിവുഡ് നടി ആലിയ ഭട്ടും റെഡ് കാര്‍പറ്റില്‍ തിളങ്ങിയിരുന്നു ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാലയാണ് ഇത്. വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണായിരുന്നു ആലിയ തിളങ്ങിയത്.
Story Highlights: Priyanka Chopra wore a ₹204 crore diamond necklace to Met Gala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here