Advertisement

സിനിമാ കാണാനെത്തിയവരുമായി അടി, തീയേറ്റര്‍ ജീവനക്കാരെ കത്തികൊണ്ട് കുത്തി; കരുനാഗപ്പള്ളില്‍ യുവാവിന്റെ പരാക്രമം

May 3, 2023
2 minutes Read
Young man stabbed cinema theatre employees at kollam

കൊല്ലം കരുനാഗപ്പള്ളിയില്‍ സിനിമാ തീയറ്ററില്‍ യുവാവിന്റെ പരാക്രമം. തിയറ്റര്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ലഹരിക്ക് അടിമയായ അക്രമി പൊലീസിന്റെ പിടിയിലായി. കെഎസ് പുരം പുന്നക്കുളം കുറവന്റെതറ മുഹമ്മദ് ആഷിക് ആണ് അറസ്റ്റിലായത്. (Young man stabbed cinema theatre employees at kollam)

കഴിഞ്ഞ ദിവസം രാത്രി കൊല്ലം കരുനാഗപ്പള്ളി ലാലാജിമുക്ക് എച്ച് ആന്‍ ജെ മാളിലെ സിനിമാ തിയറ്ററിലാണ് ഇയാള്‍ അതിക്രമം കാണിച്ചത്. സിനിമ കാണാനെത്തിയ ആഷിക് സീറ്റിലിരിക്കാതെ ബഹളമുണ്ടാക്കിയതോടെ ജീവനക്കാരെത്തി ഇയാളെ പുറത്താക്കി.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ഇതോടെ അക്രമാസക്തനായ യുവാവ് കത്തിവീശി പരിഭ്രാന്തി പടര്‍ത്തി. തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരന് കുത്തേറ്റു. മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറി. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Young man stabbed cinema theatre employees at kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top