ബജ്റംഗബലി മുദ്രാവാക്യവുമായി മോദി; കോൺഗ്രസിന്റെ അധിക്ഷേപ സംസ്‌കാരത്തിന് മറുപടി നൽകണെമെന്ന് പ്രധാനമന്ത്രി

കർണാടക ജനത കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും കുറുക്കുവഴി രാഷ്ട്രീയത്തോട് ജാഗ്രത പാലിക്കണമെന്നും വോട്ട് രേഖപ്പെടുത്തുമ്പോൾ ജയ് ബജ്‌റംഗ് ബലി എന്ന് വിളിച്ച് കോൺഗ്രസിന്റെ അധിക്ഷേപ സംസ്‌കാരത്തിന് മറുപടി കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് പ്രധാനമന്ത്രി ജനങ്ങളോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. ലോകം മുഴുവൻ നമ്മുടെ സൈനികരെ ബഹുമാനിക്കുമ്പോൾ കോൺഗ്രസ് അവരെ അപമാനിക്കുന്നെന്നും മോദി പറഞ്ഞു. നിങ്ങളുടെ വോട്ട് സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന ആയുധമാണെന്നും നന്നായി വിനിയോഗിക്കണമെന്നും മോദി കന്നി വോട്ടർമാരോട് പറഞ്ഞു.
കോൺഗ്രസ് ഭീകരപ്രവർത്തകരെ സ്വതന്ത്രരാക്കിയെന്നും ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിൽ ബോംബ് സ്‌ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. അന്ന് ഭരണത്തിലിരുന്ന കോൺഗ്രസ് കുറ്റവാളികളെ വെറുതെ വിട്ടു. തോൽപ്പിക്കാൻ കഴിയാത്തതുകൊണ്ട് അവർ അധിക്ഷേപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ്‌ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ മോദി വിമർശിച്ചു. ആദ്യം ശ്രീരാമനെയും ഇപ്പോൾ ഹനുമാനെയും പൂട്ടുന്നു. ഹനുമാന്റെ നാട്ടിൽ ആദരവ് അർപ്പിക്കാനെത്തിയപ്പോൾ ജയ് ബജ്‌റംഗ് ബലി എന്നു വിളിക്കുന്നവരെ തടയാൻ പ്രകടന പത്രിക ഇറക്കിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കലും അഭിമാനമുണ്ടായിരുന്നില്ല. അവർ ഭരിച്ചാൽ പി.എഫ്.ഐയുടെ നിരോധനം നീക്കും. അവരുടെ ഭരണകാലത്ത് അഴിമതി മാത്രമാണ് നടന്നത്. പട്ടിണി മാറ്രുമെന്ന് പറഞ്ഞിട്ട് നേതാക്കൾ സമ്പന്നരായി. ഡബിൾ എൻജിൻ സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം നീതിയും പുരോഗതിയുമാണെന്നും പറഞ്ഞു.
Why is he raising religious slogans in a political rally?
— Md Asif Khan (@imMAK02) May 3, 2023
If it's about Bajrang Dal then why doesn't he support BD openly? #KarnatakaElections2023 https://t.co/t11tFWJSwI
Read Also: കർണാടകയിൽ ഹിന്ദുത്വ കാർഡിറക്കി ബിജെപി; പ്രധാനമന്ത്രിയെ മുൻനിർത്തി പ്രചാരണം
അതേസമയം കോൺഗ്രസ് – ബി.ജെ.പി പ്രകടന പത്രികകൾ പുറത്തുവന്നതോടെ കർണാടകയിൽ പ്രചാരണത്തിനൊപ്പം പ്രതിഷേധവും മുറുകുകയാണ്. ബജ്റംഗ്‌ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനത്തോടെ വൻ പ്രതിഷേധമാണ് സംസ്ഥാനത്തിനകത്തും പുറത്തും കോൺഗ്രസിന് നേരെ നടക്കുന്നത്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ പറഞ്ഞതോടെ കർണാടക ചേരി തിരിഞ്ഞുള്ള പോരിലേക്ക് തിരിഞ്ഞു.
Story Highlights: Chant ‘Jai Bajrang Bali’ While Casting Your Votes, Modi in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here