13കാരന് നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് മദ്രസ അധ്യാപകന് 32 വർഷം കഠിന തടവ്

പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോൾ സ്വദേശി ഉമ്മർ ഫാറൂഖ് ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്.(Madrasa teacher sentenced to imprisonment in Pocso case)
2017 മുതൽ 2018 സെപ്റ്റംബർ വരെയുള്ള കാലയവിലാണ് ഉമ്മർ ഫാറൂഖ് കുട്ടിയെ പീഡിപ്പിച്ചത്. പുലാമന്തോളിലെ മദ്രസയിലേക്ക് 13 കാരനെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പെരിന്തൽമണ്ണ സിഐ ബിനു ടിഎസ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Read Also: തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടേകാൽ കോടി തട്ടിയ യുവതി അറസ്റ്റിൽ; ഭർത്താവ് ഒളിവിൽ
കേസിൽ പ്രതി ഉമ്മർ ഫാറൂഖിന് 32 വർഷം കഠിന തടവും 60,000രൂപ പിഴയും ആണ് ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. സപ്ന പി. പരമേശ്വരൻ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Story Highlights: Madrasa teacher sentenced to imprisonment in Pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here