Advertisement

സ്വർണ വിലയിൽ ഇടിവ്

May 6, 2023
1 minute Read
Fall in gold prices

സ്വർണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് രക്ഷപ്പെടിത്തിയത്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപ. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന്‍ വില 45,760 ആയി ഉയര്‍ന്നിരുന്നു. സര്‍വകാല റെക്കോര്‍ഡ് ആണിത്.

ഈ മാസം ആദ്യ ദിനം മുതൽ സ്വർണവിലയിൽ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്. ഈ മാസം ഒന്നാം തിയതി 44,560 ആയിരുന്നു സ്വർണവില. രണ്ടാം തിയതിയും ഈ വില തുടർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ വലിയ വർദ്ധനവ് ഉണ്ടായി.

Story Highlights: Fall in gold prices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top