കർണാടക തെരഞ്ഞെടുപ്പ്: ബെംഗളൂരുവിൽ മോദിയുടെ മെഗാ റോഡ്‌ഷോ ഇന്ന്, സോണിയയും ഇന്നെത്തും

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. 17 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ് ഷോയിൽ 10 ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സോണിയ ഗാന്ധിയും ഇന്ന് കർണാടകയിലെത്തും. (Karnataka Elections: Modi’s mega roadshow in Bengaluru today)
രാവിലെ 10 ന് ബെംഗളൂരുവിൽ ആരംഭിക്കുന്ന റോഡ്‌ഷോ പ്രധാന വീഥികളിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ച് ഉച്ചയ്ക്ക് 1.30 ന് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് അവസാനിപ്പിക്കും. ഞായറാഴ്ച ബെംഗളൂരുവിൽ മോദി 26 കിലോമീറ്റർ റോഡ് ഷോ നടത്തും. അതേസമയം ഏറെ നാളുകൾക്ക് ശേഷമാണ് സോണിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്തുന്നത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് സോണിയ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. ഹൂബ്ലി ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സോണിയ അഭിസംബോധന ചെയ്യും. 224 അംഗ കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 10 നും ഫലപ്രഖ്യാപനം മെയ് 13 നും നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാർ ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.
സ്ത്രീ വോട്ടർമാരുടെ എണ്ണം 2.59 കോടിയും പുരുഷ വോട്ടർമാർ 2.62 കോടിയുമാണ്. സംസ്ഥാനത്ത് ആദ്യമായി വോട്ട് ചെയ്യുന്ന 9.17 ലക്ഷം വോട്ടർമാരുണ്ടാകും.
Story Highlights: Karnataka Elections: Modi’s mega roadshow in Bengaluru today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here