തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമ; ഭയം മൂലം മകനെ അഭിനയിക്കാൻ വിട്ടില്ലെന്ന് ടിനി ടോം

സിനിമയിൽ ലഹരിയുണ്ടെന്ന് നടനും അമ്മ സംഘടനയുടെ ഭാരവാഹിയുമായ ടിനി ടോം. തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമയെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാൻ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു ഭയം കാരണം സിനിമയിൽ വിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.(Tini tom says he wont let his son to act)
കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16–18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
എനിക്ക് ഒരു മകനേയുള്ളു’’– ടിനി ടോം പറഞ്ഞു.ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി– ടിനി ടോം പറഞ്ഞു.
Story Highlights: Tini tom says he wont let his son to act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here