സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യം; കമ്മീഷണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു; മേജർ രവി

മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാർഥ്യമാണ് എന്ന് സംവിധായകനും നടനുമായ മേജർ രവി ട്വന്റിഫോറിനോട്. എന്നാൽ , തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടനായ ടിനി ടോം നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജർ രവി. സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായാലും മേജർ രവി വ്യക്തമാക്കി. എന്നാൽ, കുറ്റക്കാർക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Drug Use in the Film Industry: Major Ravi Speaks Out
നിസഹായാവസ്ഥയിലാണ് നിർമാതാക്കളുടെ തുറന്നു പറച്ചിൽ നടക്കുന്നത്. നിശാന്തിനി ഐപിഎസിന് കൊച്ചിയുടെ ചുമതല ഉണ്ടായിരുന്ന സമയത്ത് ഒരു നിശാ ക്ലബ് റൈഡ് ചെയ്തിരുന്നു. പക്ഷെ, ആ വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടായില്ല. പല സമ്മര്ദങ്ങളിൽപ്പെട്ട് ആ അന്വേഷണം എങ്ങും എത്തിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയത്തിൽ രാഷ്രീയക്കാർ ഇടപെടുന്നതും അവസാനിപ്പിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് സംവിധാനത്തിൽ പൂർണമായും ഈ കാര്യങ്ങൾ നടപ്പിലാക്കാൻ എത്രത്തോളം സാധ്യതയുണ്ടനെനും അദ്ദേഹം ചോദിച്ചു.
വിഷയത്തിൽ അസോസിയേഷനുകൾക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. നിർമാതാക്കൾക്ക് സമൂഹത്തോട് ബാധ്യത ഉണ്ടെകിൽ ലഹരി ഉപയോഗത്തിന്റെ വിവരം അധികാരികളെ അറിയിക്കേണ്ടതാണ്. പക്ഷെ, അവിടെയുണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം ഷൂട്ടിംഗ് മുടങ്ങാനുമെന്ന ഉള്ളതാണ്. ഇതാണ് നിർമാതാക്കളെ പുറകോട്ട് വലിക്കുന്നത്. നിർമാതാക്കൾ പരാതി കൊടുക്കാത്തതിന് കാരണം പ്രസ്തുത താരത്തിന്റെ തീയതി പിന്നീട് കിട്ടില്ല എന്ന് ഉള്ളത് കൊണ്ട് കൂടിയാണ് എന്നും മേജർ രവി വ്യക്തമാക്കി.
Read Also: ലഹരി ഉപയോഗം; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ
ഷൂട്ടിംഗ് സെറ്റുകളിൽ ഇപ്പോൾ എല്ലാർക്കും കാരവാൻ ഉണ്ട്. അതിനുള്ളിൽ പോയി എന്ത് ചെയ്യുന്നു എന്ന് ആർക്കും അറിയില്ല. എന്തിനാണ് അത്തരക്കാർക്ക് മുകളിൽ നിർമ്മാതാക്കൾ പണം മുടക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കാൻ നിർമാതാക്കൾ തയ്യാറാവണം. ലഹരി ഉപയോഗിക്കുന്നവരെ സിനിമയിൽ നിന്ന് മാറ്റി നിർത്താണം. അവരെ തന്നെ ഉപയോഗിച്ച് സിനിമ ചെയ്യുകയും ചെയ്യും എന്നിട്ട് കുറ്റം പറയും എന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Drug Use in the Film Industry: Major Ravi Speaks Out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here