നായകന്മാരായി സഹോദരങ്ങള്‍; ഐപിഎല്ലിലെ അപൂര്‍വ്വ കാഴ്ച

ലഖ്നൗ ഗുജറാത്ത് ഐപിഎല്‍ മത്സരം സഹോദരങ്ങളുടെ പേരില്‍ കൂടി ശ്രദ്ധേയമാവുകയാണ്. 2023 ഐപിഎല്ലിലെ 51ാം മത്സരമായ ഇന്നത്തെ മത്സരത്തിലാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്മാരായി സഹോദരങ്ങളെത്തിയത്. നിലവില്‍ ഐ പി എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് പരുക്കേറ്റ നായകന്‍ കെ എല്‍ രാഹുലിന് പകരം ഇന്ന് ലഖ്നൗവിനെ നയിക്കുന്നത്. ഒപ്പം കൃണാല്‍ പാണ്ഡ്യയും. ടോസിനെത്തിയ ഇരുവരും പരസ്പരം ചേര്‍ത്ത് പിടിക്കുന്ന കാഴ്ച ഐപിഎല്‍ ആരാധകര്‍ക്ക് സുന്ദരമായൊരു കാഴ്ചയായി മാറി. നേരത്തെ മുംബൈ ഇന്ത്യന്‍സില്‍ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റന്‍ കൃണാല്‍ പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാമതുള്ള ലഖ്നൗ വിന് വിജയം നേടി രണ്ടാം സ്ഥാനത്തേക്ക് ഉയരുക എന്ന ലക്ഷ്യവുമുണ്ട്. ഐ പി എൽ ചരിത്രത്തിലാദ്യമായാണ് സഹോദരങ്ങൾ ക്യാപ്റ്റൻമാരായി ഏറ്റുമുട്ടുന്നത്
Story Highlights: hardik pandya and krunal pandya play together in IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here