തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവം; അമ്മ അറസ്റ്റിൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ അമ്മ അറസ്റ്റിലായി. കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്. കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്ന മാതാവിന്റെ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാരായമുട്ടത്തെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.(Mother arrested for selling new born baby)
തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് മാതാവ് പണത്തിന് വേണ്ടി വിറ്റത്. കുഞ്ഞിന്റെ അമ്മ ചികിത്സ തേടിയത് ഏഴാം മാസത്തിലാണ്. ചികിത്സ തേടുന്ന സമയത്തു തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേൽവിലാസമാണ്. വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത്.
11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നൽകിയെന്നാണ് വിവരം. കഴിഞ്ഞ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രിൽ പത്തിനാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്.
Story Highlights: Mother arrested for selling new born baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here