‘തവനൂരിൽ ഫിറോസിനെ ആരാണ് നൂലിൽ കെട്ടി ഇറക്കിയത്’; യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സമ്മേളനത്തിൽ ഫിറോസ് കുന്നംപറമ്പിലിന് വിമർശനം. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഫിറോസിന് തവനൂരിൽ സീറ്റ് നല്കിയതിലാണ് വിമർശനം. തവനൂരിൽ ഫിറോസിനെ ആരാണ് നൂലിൽ കെട്ടി ഇറക്കിയത് എന്നായിരുന്നു വിമർശം. ചർച്ച ഇല്ലാതെ ഫിറോസിന് സീറ്റ് നൽകിയത് ശരിയായില്ലെന്നും വിമർശം ഉയർന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂർ മണ്ഡലത്തിൽ ഫിറോസിന്റെ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ചുക്കാൻ പിടിച്ചയാളുമായ ഇപി രാജീവാണ് വിമർശനം ഉന്നയിച്ചത്. ഫിറോസിന് സീറ്റ് നൽകിയതിനെ അനുകൂലിച്ചും ,എതിർത്തും കോൺഗ്രസ് നേതാക്കൾ ഫേസ്‌ബുക്കിൽ രംഗത്തുവന്നു.
Story Highlights: Youth Congress Malappuram conference criticize Firos Kunnamparambil
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here