Advertisement

തുടര്‍ച്ചയായി സര്‍വീസ് മുടങ്ങുന്നതിന് കാരണം അറിയിക്കണം;ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ഡിജിസിഎ നോട്ടീസ്

May 8, 2023
2 minutes Read
DGCA notice to Go First airline

ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് നോട്ടീസ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ . തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്നതിന് കാരണം അറിയിക്കണണെന്നാണ് ഡിജിസിഎ നോട്ടീസിലുള്ളത്. 15 ദിവസത്തിനകം നോട്ടീന് മറുപടി നല്‍കാനും നിര്‍ദേശം നല്‍കി. ഗോ ഫസ്റ്റിന്റെ ടിക്കറ്റ് വില്‍പ്പന പൂര്‍ണമായി നിര്‍ത്തിവയ്ക്കുമെന്നും ഡിജിസിഎ അറിയിച്ചു.(DGCA notice to Go First airline)

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് കമ്പനിയെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം. മെയ് 12 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് നിലവില്‍. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

കൂടാതെ, വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ അപേക്ഷ നല്‍കിയിട്ടുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയര്‍ലൈനിന്റെ കടവും ബാധ്യതകളും പുനര്‍രൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീല്‍.

Read Also: ഗോ ഫസ്റ്റ് പ്രതിസന്ധി അതിരൂക്ഷം; മെയ് 12 വരെ വിമാനങ്ങൾ റദ്ദാക്കി എയർലൈൻ

മെയ് 15 വരെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തി വെച്ചതായി ഡിജിസിഎ. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിനാല്‍, വിമാനങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

Story Highlights: DGCA notice to Go First airline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top