സേഫ്റ്റി കമ്മിഷണറെ നിയമിക്കാൻ നൽകിയ ശുപാർശ നടപ്പായില്ല; കുമരകം ബോട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പ് 24 നോട്

ബോട്ടുകളിൽ സേഫ്റ്റി കമ്മീഷനെ നിയമിക്കുന്നതിന് നൽകിയ ശുപാർശ നടപ്പായില്ലെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് ട്വന്റിഫോറിനോട്. കേരളത്തിലെ ബോട്ട് അപകടങ്ങൾ പലതും പ്രതിരോധിക്കാൻ സാധിക്കുന്നതാണെന്ന് കുമരകം ബോട്ട് അപകടം അന്വേഷിച്ച ജൂഡിഷ്യൽ കമ്മിഷനായിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. ജലഗതാഗത മേഖലയിലെ അപകടങ്ങൾ തുടർക്കഥയാകുന്നു. താനൂരിൽ 22 പേരുടെ ജീവൻ അപഹരിച്ച ബോട്ട് അപകടത്തെ തുടർന്ന് ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് നാരായണ കുറുപ്പ്. Justice Narayana Kurup on Tanur Boat Accident
ബോറ്റുകളുടെ ഫിറ്റ്‌നസ്സ് ഉൾപ്പടെ എല്ലാവർഷവും പരിശോധിക്കണം. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ഇറക്കുന്ന സർക്കാരിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ ഒരു സേഫ്റ്റി കമ്മീഷണർ വേണമെന്ന് താൻ നിർദേശം നൽകിയതായും ജസ്റ്റിസ് വ്യക്തമാക്കി. കുമരകത്തെ തുടർന്ന് തേക്കടി, തട്ടേക്കാട് തുടങ്ങി ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. നാഥൻ ഇല്ലാത്ത കളരിപോലെയായി ജലഗതാഗത മേഖല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കുടുംബസമേതം ഉല്ലാസയാത്രക്ക് പുറപ്പെട്ടു; താനൂരിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്
താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 37 പേരിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. കളക്ടറുടെ കണക്ക് അനുസരിച്ച് കോഴിക്കോട് ഉൾപ്പെടെ വിവിധ ആശുപത്രികളിലായി പത്ത് പേർ ചികിത്സയിലാണ്. അവരെ തിരിച്ചറിയാൻ സാധിച്ചു. അഞ്ച് പേർ ബോട്ടിൽ നിന്ന് നീന്തിക്കയറിയതായി പൊലീസും ഫയർഫോഴ്സും സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു.
Story Highlights: Justice Narayana Kurup on Tanur Boat Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here