താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരം ബീച്ചില്‍ ബോട്ടപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും. ചെട്ടിപ്പടിയിലെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ആയിഷ ബീവി, മക്കളായ ആദില ഷെറി, അര്‍ഷാന്‍, ആദ്‌നാന്‍ എന്നിവരാണ് മരിച്ചത്.(Tanur boat accident 4 in a family died)
ആയിഷാ ബീവിയുടെ മറ്റൊരു മകനും മാതാവ് സീനത്തും ബോട്ടപകടത്തില്‍പ്പെട്ടിരുന്നു. ഇവര്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 12 പേരും ദുരന്തത്തില്‍ മരിച്ചു. പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.
Read Also: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
മരിച്ചവരില്‍ ഒമ്പതുപേര്‍ ഒരു വീട്ടിലും മൂന്നുപേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേര്‍ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരില്‍ മൂന്നുപേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. പന്ത്രണ്ട് പേരെയും ഒരേ ഖബറിലാണ് അടക്കം ചെയ്യുക.
Story Highlights: Tanur boat accident 4 in a family died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here