ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍

യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിധീഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി.ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.(TTE arrested for misbehaving with woman in train)
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്പൂരില്‍ നിന്നുമാണ് രാജറാണി എക്‌സ്പ്രസ്സ് പുറപ്പെട്ടത്. നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. ഇതിനിടയിലായിരുന്നു ടിടിഇയുടെ അതിക്രമം. ട്രെയിനിലേക്ക് കയറ്റി വിട്ടപ്പോള്‍ തന്നെ പിതാവ് മകള്‍ ഒറ്റയ്ക്കാണ് ഒന്ന് നോക്കണേ എന്ന് ടിടിഇയോട് പറഞ്ഞിരുന്നു. ഇതോടെ ഇയാള്‍ പരിചയം സ്ഥാപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. നിലമ്പൂരില്‍ നിന്നും യാത്ര തിരിച്ച് ഒരു മണിക്കൂര്‍ ആയപ്പോഴേക്കും ഇയാള്‍ പെണ്‍കുട്ടി ഇരിക്കുന്ന സീറ്റിനടുത്ത് വരികയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.
പിന്നീട് മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് പെണ്‍കുട്ടി നിരസിച്ചതോടെയാണ് ആ ഇയാള്‍ ബലപ്രയോഗം നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണിലൂടെ പരാതി അറിയിക്കുകയായിരുന്നു.
Story Highlights: TTE arrested for misbehaving with woman in train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here