Advertisement

തൃശ്ശൂരിൽ ഏഴുവയസ്സുകാരനോട്‌ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

May 9, 2023
3 minutes Read
youth arrested for sexually assaulting seven year old boy

എഴുവയസ്സുകാരനോട്‌ ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃശ്ശൂർ വടക്കേക്കാടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പുന്നയൂര്‍ക്കുളം പാപ്പാളി കണ്ണോത്ത് വീട്ടില്‍ അനീഷിനെയാണ് പിടികൂടിയത്. പീഡന വിവരം പുറത്ത് പറഞ്ഞെന്ന് ആരോപിച്ച് പ്രദേശവാസിയായ യുവാവിനെ ആക്രമിച്ച കേസിൽ അനീഷിന്റെ സുഹൃത്ത് ഷമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ( youth arrested for sexually assaulting seven year old boy ).

വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് രംഗന്‍, എസ്ഐ സെസില്‍ ക്രിസ്റ്റ്യന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനീഷിനെയും ഷമീറിനെയും പിടികൂടിയത്. കുട്ടിയോട് അതിക്രമം കാണിച്ച അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് കുട്ടിയേയും പരിസരവാസികളായ ചിലരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വകവക്കാതെ പീഡനകാര്യം പുറത്തു പറഞ്ഞെന്നാരോപിച്ചാണ് നാസര്‍ എന്നയാളെ അനീഷിന്റെ സുഹൃത്തായ ഷെമീര്‍ വെട്ടി പരുക്കേല്‍പ്പിച്ചത്‌.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

സംഭവ ശേഷം മുങ്ങിയ അനീഷും ഷെമീറും തിരൂരില്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോള്‍ ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാനും ശ്രമിച്ചു. തുടര്‍ന്ന് അതിസാഹസികമായാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

നേരത്തെ പ്രതികള്‍ മുങ്ങിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിര്‍ദേശാനുസരണം ഗുരുവായൂര്‍ അസി. പൊലീസ് കമ്മിഷണര്‍ കെജി സുരേഷ്, എസ്എച്ച്ഒ. അമൃത് രംഗന്‍, എസ്ഐ സെസില്‍ ക്രിസ്റ്റ്യന്‍ രാജ്, സിപിഒമാരായ കെ. രതീഷ്, പികെ ഹമദ്, കെഎ വിനോദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: youth arrested for sexually assaulting seven year old boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top