ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതി അധ്യാപകന്‍, ലഹരിക്കേസില്‍ സസ്‌പെന്‍ഷനിലെന്ന് പൊലീസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അധ്യാപകനായിരുന്നെന്ന് വിവരം. കുണ്ടറ നെടുമ്പന ഗവ.യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന ഇയാൾ എംഡിഎംഎ ഉപയോഗിച്ച കേസിൽ സസ്‌പെൻഷനിലാണെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി ചെറുകരകോണം സ്വദേശി ആണ് സന്ദീപ്. ഇന്നലെ നാലരയോടെയാണ് പ്രതി അക്രമം നടത്തിയത്. കിംസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.(Accused is a teacher in Dr. Vandana Das’s murder Kollam)
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു കോട്ടയം സ്വദേശി ഡോ. വന്ദന. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമസംഭവം.
സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ അറിയിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു.
Story Highlights: Accused is a teacher in Dr. Vandana Das’s murder Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here