‘നല്ല ഭരണത്തിനും വികസനത്തിനും വോട്ട് ചെയ്യൂ’; കര്‍ണാടക വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി അമിത് ഷാ

കര്‍ണാടക വിധിയെഴുതാന്‍ തയ്യാറെടുക്കുമ്പോള്‍ പോളിങ് ദിനത്തില്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്തിന്റെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ടുചെയ്യണമെന്ന് അമിത് ഷാ ട്വീറ്റില്‍ ആവശ്യപ്പെട്ടു.( Amit shah request to vote for BJP at Karnataka)
‘ഈ പോളിങ് ദിനത്തില്‍ കര്‍ണാടകയുടെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ടുചെയ്യണമെന്ന് എന്റെ സഹോദരിമാരോടും സഹോദരന്മാരോടും ആവശ്യപ്പെടുകയാണ്. നിങ്ങളുടെ ഒരു വോട്ടിന് ഈ നാടിനെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാകും. ജനപക്ഷപുരോഗതിക്ക് അനുകൂലമായ ഒരു സര്‍ക്കാര്‍ ഉറപ്പാക്കാന്‍ കഴിയും’. അമിത്ഷാ ട്വീറ്റ് ചെയ്തു.
224 അസംബ്ലി മണ്ഡലങ്ങളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2615 സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. 58,545 പോളിങ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടര്‍മാരാണ് സംസ്ഥാനത്ത്. ഇതില്‍ 9.17 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. ആകെ 2,613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 185 പേര്‍ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോണ്‍ഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
Read Also: വിധി കുറിക്കാൻ കർണാടക; പോളിങ് ആരംഭിച്ചു
135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോള്‍ 141 സീറ്റാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിര്‍ത്തുകയാണ് ജെഡിഎസ് ലക്ഷ്യം. മെയ് 13നാണ് വോട്ടെണ്ണല്‍.
Story Highlights: Amit shah request to vote for BJP at Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here