Advertisement

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ

May 11, 2023
2 minutes Read

ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ. ആദ്യ മത്സരത്തിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് അതി ശക്തരായ ഓസ്‌ട്രേലിയയോടാണ്. ഓസ്‌ട്രേലിയ ടൂർണമെന്റിന്റെ ഫേവറേറ്റുകളിൽ ഒന്നാണ്. ഗ്രൂപ്പ് ബി-യിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒപ്പം ഫിഫ റാങ്കിങ്ങിൽ 90-ാം സ്ഥാനത്തുള്ള സിറിയയും 74 -ാം സ്ഥാനത്ത് നിൽക്കുന്ന . ഉസ്ബെകിസ്താനുമാണ് .

ആദ്യ ഘട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയം നേടി നോകൗട്ട് സ്റ്റേജിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ കടുപ്പമാണ്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നത്.

ആതിഥേയരായ ഖത്തർ, ഒപ്പം കരുത്തരായ ചൈന, താജികിസ്താൻ, ലെബനൻ എന്നിവർ ഗ്രൂപ്പ് എയിൽ ഉണ്ട്. ഇറാൻ, ഹോങ്കോങ്, പലസ്തീൻ, യു എ ഇ എന്നിവർ ആണ് ഗ്രൂപ്പ് സി-യിൽ.

Read Also: ഇന്ത്യയെ മാറിടകന്ന് പാകിസ്താൻ ഏകദിന റാങ്കിങ്ങിൽ രണ്ടാമത്; ഒന്നാംസ്ഥാനം നിലനിർത്തി ഓസ്ട്രേലിയ

ജപ്പാൻ, ഇന്തോനേഷ്യ, വിയറ്റ്നാം, ഇറാഖ് എന്നിവർ ഗ്രൂപ്പ് ഡിയിൽ ഉൾപ്പെടുന്നു. കൊറിയ, മലേഷ്യ, ജോർദാൻ, ബഹ്റൈൻ എന്നിവർ ഗ്രൂപ്പ് ഇയിൽ പോരാടും. സൗദി അറേബ്യ, കിർഗിസ്താൻ, തായ്ലാന്റ്, ഒമാൻ എന്നിവർ ഗ്രൂപ്പ് എഫിലും കളിക്കും.

Story Highlights: India draw Australia, Syria in tough Group B in Asian Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top