സ്കൂളിൽ സന്ദീപ് പ്രശ്നക്കാരനായിരുന്നില്ല, കുട്ടികളോട് നല്ല പെരുമാറ്റം:പ്രധാന അധ്യാപിക

ഡോ വന്ദന ദാസിന്റെ കൊലപാതകം, പ്രതി സന്ദീപിനെക്കുറിച്ച് പ്രതികരിച്ച് നെടുമ്പന സ്കൂൾ എച്ച് എം. സ്കൂളിൽ സന്ദീപ് പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാന അധ്യാപിക. മാർച്ച് 31 വരെ സ്കൂളിൽ എത്തിയിരുന്നതായി പ്രധാന അധ്യാപിക സൂസൻ ജോർജ് ട്വന്റി ഫോറിനോട് പറഞ്ഞു. വിലങ്ങറയിൽ അധ്യാപകനായിരുന്ന സന്ദീപ് 2021ൽ നെടുമ്പനയിലെത്തിയത് സംരക്ഷിത അധ്യാപകനായി.(Nedumbana school HM about sandeep)
കുട്ടികളോടും മറ്റും നല്ല രീതിയിലുള്ള പെരുമാറ്റം ആയിരുന്നു, സ്‌കൂളിലെ സഹഅധ്യാപകരോടും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. സ്കൂൾ സമയം കഴിഞ്ഞാൽ പോകും, ആരോടും വലിയ അടുപ്പത്തിന് നിൽക്കാറില്ല. 2021 ലാണ് സന്ദീപിനെ സംരക്ഷിത അധ്യാപകനായിട്ട് നെടുമ്പന യു പി സ്കൂളിൽ നിയമിക്കുന്നത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
മാർച്ച് സ്കൂൾ അടച്ചതിന് ശേഷം സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോഴൊന്നും പങ്കെടുത്തില്ല. അമ്മയ്‌ക്ക് സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹഅധ്യാപകർ പറഞ്ഞു. മാത്രമല്ല ഇപ്പോൾ സ്കൂളിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. ഈ സംഭവം സ്കൂളിലെ അധ്യാപനെന്ന നിലയിൽ അഡ്മിഷനെ ബാധിച്ചേക്കാമെന്നും സഹ അധ്യാപകർ പറഞ്ഞു.
Story Highlights: Nedumbana school HM about sandeep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here