ടിപ്പുവിന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന്; വില 15 കോടി മുതൽ

മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സ്വർണപ്പിടിയുള്ള വാൾ ലേലത്തിന് വയ്ക്കാനൊരുങ്ങി ബ്രിട്ടന്‍. ഈ മാസം 23ന് നടത്താനിരിക്കുന്ന ലേലത്തില്‍ സ്വര്‍ണപ്പിടിയുള്ള വാളിന് 15 കോടി മുതല്‍ 20 കോടി വരെയാണ് പ്രതീക്ഷിക്കുന്ന വില.(Tipu sultans gold sword auctioned)
ധാരാളം ചിത്രപ്പണികളാണ് വാളില്‍ ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിലെ മേവാറില്‍ പ്രചാരത്തിലുണ്ടായിരുന്ന കോഫ്റ്റ്ഗിരി ശൈലിയിലുള്ള കലയാണ്.സുഖേല വിഭാഗത്തില്‍പെടുന്ന സ്റ്റീല്‍ നിര്‍മിത വാളിന് 100 സെന്റിമീറ്ററാണ് നീളം. പിടി കഴിഞ്ഞുള്ള ഭാഗത്ത് ഒരു വശത്തു മാത്രം മൂര്‍ച്ചയുള്ള വാള്‍, വാള്‍മുനയിലേക്ക് എത്തുമ്പോഴേക്ക് ഇരുവശത്തും മൂര്‍ച്ചയുള്ളതായി മാറുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
കര്‍ണാടകയിലെ ദേവനഹള്ളിയില്‍ മൈസൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായ ഹൈദര്‍ അലിയുടെ മകനായ ടിപ്പു സുല്‍ത്താന്‍ 1799ല്‍ മൈസൂറിനടുത്ത് ശ്രീരംഗപട്ടണത്തില്‍ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ശ്രീരംഗപ്പട്ടണത്തെ കൊട്ടാരത്തില്‍ കണ്ടെത്തിയ വാള്‍ ബ്രിട്ടിഷ് സൈന്യം മേജര്‍ ജനറല്‍ ഡേവിഡ് ബെയ്ര്‍ഡിനു സമ്മാനിക്കുകയായിരുന്നു.
Story Highlights: Tipu sultans gold sword auctioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here