Advertisement

ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു, പ്രതി വാദിയല്ല; പൊലീസിനെതിരെ വി ഡി സതീശൻ

May 11, 2023
2 minutes Read
v d satheeshan against kerala police

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. പ്രതി വാദിയല്ല. ക്രിമിനൽ. വന്ദനയുടെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.(VD Satheeshan against kerala police on vandhana murder)

പൊലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. അവരുടെ ഭാ​ഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. മന്ത്രിയുടെ പരാമർശം മുറിയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

കേരളത്തിലെ ആശുപത്രികളിൽ ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജോലിക്കാർ ജോലി ചെയ്യുന്നത്. ആരോഗ്യമന്ത്രി പരിചയക്കുറവ് എന്ന് പറയുന്ന തരത്തിലേക്ക് തരംതാഴതായിരുന്നു. വീണ ജോർജ് അവരുടെ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. സംഭവത്തെ പൊലീസ് ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത് വിചിത്രമായാണെന്നും സതീശൻ പറഞ്ഞു.

Story Highlights: VD Satheeshan against kerala police on vandhana murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top