സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ വ്യാജ ഖബര്‍ സ്ഥാപിച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സഹോദരന്മാര് കണ്ടത്…

സൗദിയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ശ്രമിച്ച സഹോദരങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വസ്തുക്കളൊന്നും ഇല്ലാതെ തരിശായി കിടന്നിരുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി വളച്ചുകെട്ടി സ്വന്തമാക്കാന്‍ ശ്രമിച്ച സൗദി പൗരന്മാരായ സഹോദരന്മാര്ക്കാണ് അമളി പറ്റിയത്. വ്യാജ ഖബര്‍ സ്ഥാപിച്ചാണ് സഹോദരന്മാര് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചതെന്ന് മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.(Saudi brothers tried to encroach govt land)
സംഭവത്തെ കുറിച്ച് സൗദി പൗരനായ അബൂറാഖാന് അല്‍ശരീഫ് പറയുന്നതിങ്ങനെ,
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗദിയിലെ രണ്ട് സഹോദരന്മാര് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ആരുമറിയാതെ അനധികൃതമായി തങ്ങളുടേതാക്കാന്‍ ശ്രമിച്ചത്. അടുത്ത പ്രദേശങ്ങളിലുള്ളവര്‍ക്കും തൊഴിലാളികള്‍ക്കും സംശയം തോന്നാതിരിക്കാന്‍ വളച്ചുകെട്ടിയ സ്ഥലത്ത് ഇവര്‍ ഒരു ഖബര്‍ സ്ഥാപിക്കുകയും ചെയ്തു. വ്യാജ ഖബര്‍ ആണെന്ന് ആളുകള്‍ക്ക് മനസിലാകാതിരുന്നാല് ഭൂമി വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഉടമസ്ഥതയില്‍ എത്തുമെന്ന്, ഇവര്‍ കരുതി.
സ്ഥലം കയ്യേറിയ ശേഷം സഹോദരങ്ങള്‍ രണ്ടുപേരും ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി റിയാദിലേക്ക് പോയി. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചെത്തിയപ്പോഴാണ്, സര്‍ക്കാരിനെ പറ്റിച്ച് സ്വന്തമാക്കാമെന്ന് കരുതിയ ഭൂമി അന്യാധീനപ്പെട്ടതായി അവര്‍ മനസിലാക്കുന്നത്.
Read Also: തൊഴില്‍ മേഖലയിലെ മികവ്; തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും പുരസ്കാരം നല്കാന് യുഎഇ
വളച്ചുകെട്ടിയ ഭൂമിയുടെ നാല് വശത്തും ആളുകള്‍ താമസം തുടങ്ങുകയും ചെയ്തു. വ്യാജ ഖബര്‍ സ്ഥാപിച്ച സ്ഥലത്താകട്ടെ, നാല്പതോളം പുതിയ ‘ഒറിജിനല്‍’ ഖബറുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം ഇരുവരും തിരിച്ചറിഞ്ഞത്.
Story Highlights: Saudi brothers tried to encroach govt land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here