Advertisement

സി ബി എസ് സി പത്താം ക്ലാസ് പരീക്ഷ ഫലം;നൂറുമേനി തിളക്കത്തില്‍ ബഹറൈനിലെ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍

May 13, 2023
2 minutes Read
CBSE 10th class result New Indian school

സി ബി എസ് സി പത്താം ക്ലാസ് പരീക്ഷയില്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളിന് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 191 വിദ്യാര്‍ത്ഥികളില്‍ 157 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ഡിസ്റ്റിങ്ഷനും ലഭിച്ചു. 96.8 ശതമാനം മാര്‍ക്ക് നേടിയ സെറീന ആന്‍ റെജി സ്‌കൂള്‍ ടോപ്പര്‍ ആയി 96.6 ശതമാനം മാര്‍ക്കോടെ ഗായത്രി രണ്ടാം സ്ഥാനവും 96.2 ശതമാനം മാര്‍ക്കോടെ തൃഷ വിപുല്‍ഭായ് ടാങ്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി. (CBSE 10th class result New Indian school)

വിവിധ വിഷയങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍

ഇംഗ്ലീഷ്:സബാ ബഷീര്‍

മാത്തമാറ്റിക്‌സ് (സ്റ്റാന്‍ഡേര്‍ഡ്) :സെറീന ആന്‍ റെജി

മാത്തമാറ്റിക്‌സ്(ബേസിക്):അവന്തിക ഷാജില്‍

സയന്‍സ്:സെറീന ആന്‍ റെജി ,ഗായത്രി .ആര്‍.അരുണ്‍, തൃഷാ വിപുല്‍ഭായ് ടാങ്ക് , എവിനൊ ആന്‍ സജി, ആദിത്യ സനില്‍കുമാര്‍ ,സുചിത്ര സുബ്രഹ്‌മണ്യന്‍ ജനിഷ, അന്ന ഗ്രേസ് ജോസഫ്, വാണി ശര്‍മ്മ ,
നീല്‍ .എല്‍. ഷാജി, മെറിന്‍ എല്‍സ മാത്യൂസ് ,
ഹരിണി സെല്‍വന്‍ ,ദേവനന്ദ സുരേഷ് ,ജീന്‍കുമാര്‍ വിമല്‍ഭായ് ദേകിവാദിയ,കവിത ഉണ്ണികൃഷ്ണന്‍.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

സോഷ്യല്‍ സയന്‍സ്:അന്ന ഗ്രേസ് ജോസഫ്

അറബിക്: ഷഹദ് മഹമ്മൂദ് അബ്ദുള്ള അലി

ഹിന്ദി: സയ്യദ് ഫിസാ നിഗര്‍ ഹുസൈന്‍

മലയാളം :ഗായത്രി .ആര്‍.അരുണ്‍ ,അസ്‌നാ സുമന്‍, ഹാബന്‍ ഈശോ റോബി , ആന്‍ഡ്രിസ ജോബി

ഫ്രഞ്ച്: വാണി ശര്‍മ

കോവിഡ് സൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങള്‍ക്കിടയിലും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജാന്‍ എം.ടി.തോട്ടുമാലില്‍ ,
പ്രിന്‍സിപ്പല്‍ കെ. ഗോപിനാഥ മേനോന്‍ എന്നിവര്‍ അഭിനന്ദിച്ചു.

Story Highlights: CBSE 10th class result New Indian school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top