Advertisement

കർണാടകയിൽ തോറ്റത് മോദി, ജനം തഴഞ്ഞു; ജയ്‌റാം രമേശ്

May 13, 2023
3 minutes Read
jai ram ramesh against modi on karnataka elections 2023

പ്രധാനമന്ത്രിയെ യെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. കർണാടകത്തിൽ മോദി തോറ്റെന്നും മോദിപ്രഭാവത്തിനെ ജനം തഴഞ്ഞുവെന്നും ജയറാം രമേശ് പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് ജയ്‌റാം രമേശിന്റെ വിമർശനം.(Jairam ramesh against narendramodi on karnataka elections 2023)

”കർണാടകയിൽ യഥാർത്ഥത്തിൽ തോറ്റത് മോദിയാണ്. മോദിയെ മുൻനിർത്തിയുള്ള ഇലക്ഷൻ പ്രചാരണങ്ങളെയും ‘പ്രഭാവ’ത്തെയും ജനം തഴഞ്ഞു. കർണാടകയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് സാധാരണക്കാരുടെ വിഷയങ്ങളെ മുൻനിർത്തിയാണ്. എന്നാൽ പ്രധാനമന്ത്രി വിഭാഗീയതയും വർഗീയതയും പറഞ്ഞാണ് വോട്ട് പിടിച്ചതെന്നും സാമൂഹിക മൈത്രിക്കൊപ്പം സാമ്പത്തിക വളർച്ച കൈവരിക്കുന്ന ഒരു ഭരണകൂടത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത്- ജയ്‌റാം രമേശ് പറഞ്ഞു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അതേസമയം കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാരെ17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കും. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്.

Story Highlights: Jairam ramesh against narendramodi on karnataka elections 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top