ഇഞ്ചോടിഞ്ച് തുടക്കം; ലീഡില്‍ 20 കടന്ന് ജെഡിഎസും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 100 സീറ്റിൽ കോൺഗ്രസും 90 സീറ്റിൽ ബിജെപിയും മുന്നേറുന്നു. ജെഡിഎസ് 20 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യ മണിക്കൂറില്‍ എണ്ണുന്നത്.
ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെരഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിലൊന്നും ജെഡിഎസിന് ഇത്രയും സീറ്റ് പ്രവചിച്ചിട്ടില്ല. അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നുമാണ് കുമാരസ്വാമിയുടെ നിലപാട്.
Read Also: കര്‍ണാടക വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍; പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
2018 ലെ തെരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയായിരുന്നു ബിജെപിയുടെ വിജയം. കോണ്‍ഗ്രസ് അന്ന് 80 ഉം ജെ.ഡി.എസ് 37 ഉം സീറ്റുകള്‍ നേടിയിരുന്നു. 38 വര്‍ഷത്തെ ചരിത്രം തിരുത്തി തുടര്‍ഭരണം നേടാന്‍ ബിജെപി ലക്ഷ്യമിടുമ്പോള്‍ 141 സീറ്റുകളോടെ വിജയം നേടുമെന്നും ഭരണം പിടിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 20ലേറെ സീറ്റുകളാണ് എക്സിറ്റ് പോളുകള്‍ ജെഡിഎസിന് പ്രവചിച്ചിരിക്കുന്നത്. തൂക്ക്സഭ വരുമെന്നും ഭരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നുമാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ.
Story Highlights: JDS raises Karnataka election results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here